03:53am 11 November 2026
NEWS
ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി മുഹമ്മദ് യാസിൻ പിടിയിൽ
09/08/2025  07:55 AM IST
nila
ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി മുഹമ്മദ് യാസിൻ പിടിയിൽ

കോഴിക്കോട്: ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കോഴിക്കോട് വെങ്ങളം സ്വദേശി ഖുൽഫി യാസിൻ എന്ന മുഹമ്മദ് യാസിനെ (29)യാണ് എലത്തൂർ പൊലീസ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്നതിൽ പ്രധാനിയാണ് മുഹമ്മദ് യാസിൻ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബെംഗളൂരുവിലെ  മടിവാളയിൽ നിന്നാണ് എലത്തൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ  കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് യാസിനെ പിടികൂടിയത്. 

മടിവാളയിൽ യാസിൻ താമസിക്കുന്ന അപ്പാർട്മെന്റിന് സമീപത്തുവച്ചാണ് പൊലീസ് ഇയാളെ അതിസാഹസികമായി പിടികൂടിയത്. കഴിഞ്ഞ മാസം പൊലീസ് പിടികൂടിയ അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിന്റെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചതിൽ നിന്നാണ് യാസിനിലേക്ക് അന്വേഷണം നീണ്ടത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട് നഗരത്തിൽ എംഡിഎംഎ എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് മുഹമ്മദ് നുഫൈൽ.

മുംബൈ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള നൈജീരിയൻ സംഘങ്ങളിൽ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിൻ, ബ്രൗൺഷുഗർ എന്നിവ മൊത്തമായി വാങ്ങി വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി. നിരവധി മലയാളി വിദ്യാർഥികൾ താമസിക്കുന്ന മടിവാള കേന്ദ്രീകരിച്ച് കഴിഞ്ഞ ഏഴു വർഷത്തോളമായി പ്രതി ലഹരിമരുന്ന് വിതരണം നടത്തിയിരുന്നു. കൂടാതെ  ജോലിക്കായും മറ്റും ബെംഗളൂരുവിൽ എത്തുന്ന നിരവധി സ്ത്രീകളെയും യുവാക്കളെയും ഉപയോഗിച്ച് ലഹരിമരുന്ന് ചില്ലറ വിൽപന നടത്തിയിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img